അമിത ഭാരം ; ഇന്ത്യയിലെത്തിയ ഇമാന്‍ അഹമ്മദ് യുഎഇയിലേക്ക് മടങ്ങി

മുംബൈ: അമിത ഭാരത്തിന് ചികിത്സ തേടി ഈജിപ്തില്‍നിന്നും ഇന്ത്യയിലെത്തിയ ഇമാന്‍ അഹമ്മദ് ആശുപത്രി വിട്ടു.

മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ ചികിത്സക്കൊടുവില്‍ ശരീരഭാരം പകുതിയായി കുറച്ച ശേഷമാണ് ഇമാന്‍ ചികിത്സകള്‍ക്കായി യുഎഇയിലേക്ക് തിരിച്ചത്. യുഎഇയിലെ വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്കാണ് ഇമാനെ മാറ്റിയിരിക്കുന്നത്.

ഇന്ത്യയില്‍ എത്തിയപ്പോള്‍ 500 കിലോ ആയിരുന്നു ഇമാന്റെ ശരീരഭാരം. സെയ്ഫിയിലെ ചികിത്സകള്‍ക്കൊടുവില്‍ ഇമാന്റെ ശരീരഭാരം പകുതിയായി കുറയ്ക്കാന്‍ സാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. യുഎഇയിലെ ചികിത്സകള്‍ക്കു ശേഷം ഇമാന്‍ ഭാരം സാധാരണക്കാരുടേതിന് തുല്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Top