ഇമാന്‍ അഹമ്മദ് യാത്രയായി ; ഭാരമില്ലാത്ത പുതിയ ലോകത്തേക്ക്

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ്(36) അന്തരിച്ചു.

ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അബുദാബി ബുര്‍ജില്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്‌.

ഈജിപ്ത് സ്വദേശിയായ ഇമാന്‍ അഹമ്മദ് ചികിത്സയ്ക്കായി ഇന്ത്യയിലാണ് ആദ്യം എത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മെയിലാണ് അവരെ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്‌.

ഒരാഴ്ച മുമ്പാണ് ഇമാന്‍ തന്റെ 37-ാം പിറന്നാള്‍ ആഘോഷിച്ചത്. 20 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ഇമാന് വേണ്ടി ചികിത്സ നടത്തിയിരുന്നത്.

മുംബൈയില്‍ ചികിത്സക്കായി എത്തിച്ച സമയത്ത് ഇമാന്‍ അഹമ്മദിന് 504 കിലോ ഭാരമുണ്ടായിരുന്നു.

മുംബൈ സെയ്ഫി ആശുപത്രിയില്‍ ഇമാനെ ബാരിയാട്രിക് ശസ്ത്രക്രിയയയക്ക് വിധേയയാക്കി ഭാരം 300 കിലോയാക്കി കുറച്ചിരുന്നു. പിന്നീട് ഇവര്‍ അബുദാബിയിലേക്ക് ചികിത്സക്കായി പോവുകയായിരുന്നു.

Top