നയന്‍താര ചിത്രം ഇമൈക്ക നൊടികളിലെ പുതിയ ഗാനം പുറത്തിറങ്ങി

യന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇമൈക്ക നൊടികളിലെ പുതിയ ഗാനം പുറത്തിറങ്ങി. നീയും നാനും അന്‍പേ എന്നു തുടങ്ങിയ ഗാനമാണ് പുറത്തുവിട്ടത്. കാബിലന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഹിപ്പോപ്പ് തമിഴയാണ്.

വിജയ് സേതുപതിയും നയന്‍താരയും ഒന്നിക്കുന്ന റൊമാന്റിക് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയുടെ ഭര്‍ത്താവായാണ് വിജയ് സേതുപതി എത്തുന്നത്.

കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്. ചിത്രം ആഗസ്റ്റ് 30ന് തിയേറ്ററുകളിലെത്തും.

Top