ഇമൈക്ക നൊടികളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

യന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇമൈക്ക നൊടികളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഹിപ്‌ഹോപ് തമിഴയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് കൗശിക് ക്രിഷും ഹിപ്‌ഹോപ് തമിഴയുമാണ്.

മികച്ച പ്രതികരണത്തോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. കാമോ ഫിലിംസ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായ ഇമൈക്ക നൊടികള്‍ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ഘ്‌നാനമുത്തുവാണ്.

ചിത്രത്തില്‍ ഒരു സൈക്കോ കില്ലറെ പിന്തുടരുന്ന സിബിഐ ഓഫീസറായാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. സീരിയല്‍ കൊലപാതകങ്ങള്‍ നടത്തുന്ന സൈക്കോയായി അനുരാഗ് കശ്യപും വേഷമിടുന്നു.

Top