ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണം; ഗവര്‍ണര്‍

കൊച്ചി: ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി കുഫോസിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കുഫോസില്‍ ബിരുദധാന ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവര്‍ണര്‍ക്ക് കൈമാറി.

Top