ഏറ്റവും തീവ്രമായ തോതില്‍ കോവിഡ് പടരുന്നത് കേരളത്തില്‍: ഐഎംഎ

രാജ്യത്ത് ഏറ്റവും തീവ്രമായ തോതില്‍ കോവിഡ് പടരുന്നത് കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. കേരളത്തില്‍ 7 ദിവസത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തില്‍ 98.ആണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തെ മരണനിരക്കില്‍ 140% വര്‍ധനവാണ് ഉണ്ടായത്. 130% ആണ് ഒരു മാസത്തിനിടെ കോവിഡ് ചികിത്സയിലുള്ളവരുടെ വര്‍ധന

Top