ഐഎംഎ കുംഭകോണ കേസിലെ മുഖ്യപ്രതി മൻസൂർ ഖാൻ ആശുപത്രിയിൽ

ന്യൂഡൽഹി:ഐഎംഎ കുംഭകോണ കേസിലെ മുഖ്യപ്രതി മൻസൂർ ഖാനെ ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസിലാണ് മൻസൂർ ഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രത്യേക കള്ളപ്പണം തടയൽ ആക്ട് പ്രകാരം ജൂലൈ 23 വരെ മൻസൂർ ഖാനെ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിൽ വിടുന്നത്.വെള്ളിയാഴ്ച രാവിലെ ന്യൂ ഡൽഹി വിമാനമത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .

ഐ മോണിറ്ററി അഡൈസറി എന്ന നിക്ഷേപ കമ്പനി സ്ഥാപിച്ച് 40,000 ത്തിലധികം ആളുകളിൽ നിന്നായി കോടികൾ തട്ടിയ കേസിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബി ആർ രവികാന്ത് ഗൗഡ തലവനായ ഒരു 11 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് നടത്തുന്ന അന്വേഷണത്തിലാണ് ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടുന്നത്.

Top