മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി വ്യാഴാഴ്ച പഠിപ്പുമുടക്കും

ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്കുന്നതെന്നാണ് ഐ എം എ വൃത്തങ്ങള്‍ അറിയിച്ചത്.

വ്യാഴാഴ്ച മെഡിക്കല്‍ ബില്‍ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതത് രാജ്ഭവനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് വൈകിട്ടു മുതല്‍ ആരംഭിക്കും.

Top