ആക്രമണങ്ങള്‍ എല്ലാം നടന്നത് പുതിയ ആരോഗ്യമന്ത്രി ചുമതലയേറ്റതിനു ശേഷം; ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടര്‍മാരെ മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. അക്രമണങ്ങള്‍ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോര്‍ജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വാക്‌സീനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും, തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പ്രതികരിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎ ആലുവ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുട്ടനാട് അടക്കം അക്രമത്തില്‍ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികള്‍ പ്രതികരിച്ചു.

 

Top