എംഐ 11 ശ്രേണിയിലേക്ക് അൾട്രാ, പ്രോ, ലൈറ്റ് പതിപ്പുകൾ അവതരിപ്പിച്ച് ഷവോമി

ചൈനീസ് ടെക് ഭീമന്മാരായ ഷവോമി ഡിസംബർ അവസാനമാണ് തങ്ങളുടെ പുത്തൻ പ്രീമിയം സ്മാർട്ട്ഫോൺ എംഐ 11-നെ ചൈനയിൽ അവതരിപ്പിച്ചത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ, ഉന്നത ഗുണനിലവാരം പുലർത്തുന്ന ഡിസ്‌പ്ലേ, 108 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ കാമറ എന്നിവയുമായെത്തിയ എംഐ 11 ഫെബ്രുവരിയിൽ ആഗോള വിപണിയിലുമെത്തി. എംഐ 11-നെ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള പുറപ്പാടിലാണ് ഷവോമി.

അതിനിടെ ചൈനീസ് വിപണിയിൽ എംഐ 11-ന്റെ സഹോദരങ്ങളെ കമ്പനി അവതരിപ്പിച്ചു. എംഐ 11 അൾട്രാ, എംഐ 11 പ്രോ, എംഐ 11 ലൈറ്റ് എന്നിങ്ങനെ മൂന്ന് 5ജി ഫോണുകളാണ് എംഐ 11 ശ്രേണിയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്. ആദ്യ രണ്ട് വേരിയന്റുകൾ എംഐ 11 ഫോണിലേക്കാൾ മികച്ച ഫീച്ചറുകളുമായെത്തുമ്പോൾ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയാണ് എംഐ 11 ലൈറ്റിന്റെ വരവ്.

8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള എംഐ 11 അൾട്രായ്ക്ക് 5,999 യുവാൻ (ഏകദേശം 66,400 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള എംഐ 11 അൾട്രാ മോഡലിന് 6,499 യുവാൻ (72,000 രൂപ), 12 ജിബി റാമും + 512 ജിബി സ്റ്റോറേജ് സ്റ്റോറേജുമുള്ള ഏറ്റവും പ്രീമിയം പതിപ്പിന് 6,999 യുവാൻ (77,500 രൂപ) എഎന്നിങ്ങനെയാണ് വില. കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് എംഐ 11 അൾട്രാ ലഭിക്കുക. അതെ സമയം 12 ജിബി റാമുള്ള വേരിയന്റ് വൈറ്റ് സെറാമിക് സ്‌പെഷ്യൽ പതിപ്പിലും ലഭ്യമാണ്.

എംഐ 11 പ്രോയുടെ 8 ജിബി റാം + 128 സ്റ്റോറേജ് മോഡലിന് 4,999 യുവാൻ (55,400 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,299 യുവാൻ (ഏകദേശം 58,700 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 5,699 യുവാൻ (ഏകദേശം 63,100 രൂപ) എന്നിങ്ങനെയാണ് വില. കറുപ്പ്, പച്ച, വെള്ള നിറങ്ങളിൽ ഈ പതിപ്പ് ലഭ്യമാണ് ലഭ്യമാണ്.

എംഐ 11 ലൈറ്റിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 2,299 യുവാൻ (ഏകദേശം 25,500 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 2,599 യുവാൻ(ഏകദേശം 28,800 രൂപ) എന്നിങ്ങനെയാണ് വില. സിട്രസ് യെല്ലോ, മിന്റ് ഗ്രീൻ, ട്രഫിൽ ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ ലൈറ്റ് പതിപ്പ് ലഭ്യമാണ്.

Top