വണ്ടര്‍ ഗോളുമായി ഐ.എം വിജയന്‍; സംഗതി സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

മണ്ണാര്‍ക്കാട്: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ച ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

പ്രായം 50 പിന്നിട്ടെങ്കിലും തന്റെ ഗോളടിമികവിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഐ.എം വിജയന്‍ വീണ്ടും തെളിയിച്ചെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

https://www.facebook.com/IMVijayan/videos/391820548089870/

പാലക്കാട് മണ്ണാര്‍ക്കാടുവെച്ചു നടന്ന ഒരു പ്രദര്‍ശന മത്സരത്തിലായിരുന്നു ഐ.എം വിജയന്റെ ആ വണ്ടര്‍ ഗോള്‍. ബോക്സിനു പുറത്തുനിന്ന് വലംകാലുകൊണ്ട് പന്ത് നിയന്ത്രിച്ച് ഐ.എം വിജയന്റെ ലോംങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലതുമൂലയില്‍ കയറി. വലിയ ആവേശത്തോടെയാണ് ഫുഡ്‌ബോള്‍ ആരാധകര്‍ വിജയന്റെ ഈ വീഡിയോ പങ്കുവെയ്ക്കുന്നത്.

Top