വി.പി.സത്യനു പിന്നാലെ ഐ.എം വിജയന്റെ ജീവിതവും സിനിമയാകുന്നു; നിവിന്‍ പോളി നായകന്‍

വി.പി.സത്യനു പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ.എം വിജയന്റെ ജീവിതം കൂടി സിനിമയാകുന്നു. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് നായകന്‍.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെ നിവിന്‍ പോളി ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ പൂര്‍ണതയ്ക്കായാണ് നിവിന്റെ ഫുട്‌ബോള്‍ ട്രെയിനിംഗ്. രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് വിജയന്റെ ജീവിതം സിനിമയാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top