ഐ.എം വിജയന്റെ ജീവിതം സിനിമയാകുന്നു; സംവിധാനം അരുണ്‍ ഗോപി

im arun

ദിലീപ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയൊരുങ്ങുന്നു. മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ ജീവിതകഥയാണ് അരുണ്‍ ഗോപി സിനിമയാക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച് കണ്ടെത്തിയിട്ടുണ്ടെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി പറഞ്ഞു. മലയാളത്തിലെ പ്രമുഖ താരം ഐ.എം വിജയന്റെ ജേര്‍സി അണിയും. മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരിക്കും സിനിമയുടെ നിര്‍മാണം.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ തിരക്കിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്കു ശേഷം ഐ.എം വിജയന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top