ഞാന്‍ ടിം, ഫോട്ടോഗ്രാഫേഴ്‌സിനെ തിരുത്തി തൈമൂര്‍ അലി ഖാന്‍

കൊച്ചു കുസൃതിയോടെ നിഷ്‌കളങ്കമായ വാക്കുകള്‍ കൊണ്ട് ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെ മകന്‍ തൈമൂര്‍ അലി ഖാന്‍. ഫോട്ടോക്കായി തൈമൂറെന്ന് മാറി മാറി വിളിച്ച മാധ്യമപ്രവര്‍ത്തകരോട് ‘തൈമൂര്‍ അല്ല അത് ടിം ആണ്’ എന്നാണ് പറഞ്ഞത്. ആയയോടൊപ്പം എത്തിയ തൈമൂറിന്റെ ചിത്രം പകര്‍ത്താനായായിരുന്നു ക്യാമറാമാന്മാരുടെ ശ്രമം. ക്ലിക്ക് ചെയ്യാനായി തൈമൂറിന്റെ ശ്രദ്ധ ക്ഷണിക്കാനായാണ് ഫോട്ടോഗ്രാഫര്‍മാര്‍ പേര് വിളിച്ചത്.

എന്നാല്‍ കുഞ്ഞ് തൈമൂര്‍ ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങി ഫോട്ടോഗ്രാഫര്‍മാരെ തിരുത്തി. ‘അത് ടിം’ ആണ് എന്നാണ് പറഞ്ഞത്. അകത്തേക്ക് പോവുന്നതിന് മുമ്പ് ‘ബൈ’ എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്.തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു.

Top