“തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണ്” -കരീന കപൂർ

kareena

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് കരീന കപൂർ ഖാൻ. ബോളിവുഡിലെ പല താരറാണിമാരും തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ കരീന മാത്രം തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാൻ ഭയമാണെന്നാണ് നടി പറയുന്നത്. “നിരവധി ഓഫറുകൾ വരുന്നുണ്ട്. എന്നാൽ ഭാഷ അറിയാത്തതിനാൽ അഭിനയിക്കാൻ പേടിയാണ്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകൾ കരീന തള്ളിയിരുന്നു. ഒരു മലയാള സിനിമയും താന്‍ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ല” കരീന വ്യക്തമാക്കി.

Top