‘കജോളിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം’ ധനുഷ്

വി ഐ പി 2 ന്റെ ഷൂട്ടിങ് സെറ്റില്‍ ബോളിവുഡ് താരം കജോളുമായുള്ള അഭിനയം തനിക്ക് ഒരുപാട് അനുഭവങ്ങള്‍ സമ്മാനിച്ചെന്ന് നായകന്‍ ധനുഷ്.

കജോള്‍ വളരെ സ്‌നേഹസ്വഭാവമുള്ള ഒരു വ്യക്തിയാണ്. എപ്പൊഴും ഊര്‍ജസ്വലതയായ അവര്‍ ലൊക്കേഷനില്‍ എല്ലാവര്‍ക്കും ഊര്‍ജവും പ്രചോദനവും നല്‍കും. മാത്രമല്ല എല്ലാവരോടും നല്ല പെരുമാറ്റവുമാണെന്ന് ധനുഷ് പറയുന്നു.

കജോളിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും ധനുഷ് പറഞ്ഞു.

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വിഐപി 2 എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.

അരവിന്ദ് സ്വാമിക്കും പ്രഭുദേവയ്ക്കുമൊപ്പം 1997ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കനവി’ലാണ് കാജോള്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്. നീണ്ട രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘വേലയില്ലാ പട്ടധാരി 2’ ലൂടെ വീണ്ടും കോളിവുഡില്‍ അഭിനയിക്കുകയാണ് കജോള്‍.

Top