ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍; പ്രതികരണവുമായി ലിജോ ജോസ്

തിരുവനന്തപുരം: ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ ആഷിഖ് അബു, ലിജോ ജോസിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയതിട്ടുണ്ട്. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് പ്രഖ്യാപനം നടത്തിയത്.

ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫെസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹര്‍ഷദ് ആണ് സംവിധാനം ചെയ്യുക. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5 ന് കൊച്ചിയില്‍ ആരംഭിക്കും.

പോസ്റ്റില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനെ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് ആഷിഖ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിര്‍മ്മാണ കമ്പനിക്ക് മാത്രം നിക്ഷിപ്തമാണ്. അത് വേറെ ആരെയും ഏല്പിച്ചിട്ടില്ല എന്നതാണ് പോസ്റ്റിലെ പരാമര്‍ശം.

Top