ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂവെങ്കില്‍ താന്‍ അങ്ങനൊരാളല്ല :ഇലിയാന

സിനിമാലോകത്തെ അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് വ്യക്തമാക്കി നടി ഇലിയാന.

സെറ്റില്‍ ആരേലും ഫ്‌ളേര്‍ട്ട് ചെയ്യാന്‍ വരുമ്പോള്‍ നിന്നുകൊടുത്താലോ, ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ഡ്രിങ്ക്‌സ് കഴിക്കാന്‍ പോയിരുന്നെങ്കിലോ. ആ വ്യക്തിയുടെ കൂടെ ഇനിയും സിനിമ ചെയ്യാന്‍ കഴിയും. പക്ഷേ അതിന് തനിക്ക് താല്‍പ്പര്യമില്ലെന്ന് നടി ഇലിയാന.

കഴിവുണ്ടെങ്കില്‍ സിനിമകള്‍ തന്നെ തേടി വരുമെന്നും താരം പറഞ്ഞു.

ലണ്ടനില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ മാനസികമായി തകര്‍ന്ന ഒരവസ്ഥ തനിക്കുണ്ടായിരുന്നെന്നും അന്ന് ഒരു സിനിമ നഷ്ടമായെന്നും താരം വ്യക്തമാക്കി.

ഒരാളുടെ കാമുകിയായാലേ സിനിമ ലഭിക്കുകയുള്ളൂവെങ്കില്‍, താന്‍ അങ്ങനെയുള്ള ഒരാളല്ല. 11 വര്‍ഷത്തെ അഭിനയ അനുഭവം തനിക്കുണ്ട്. അതുകൊണ്ടു തന്നെ ഒന്നിനും വേണ്ടി വിട്ടുവീഴ്ച ചെയ്യില്ല ഇലിയാന പറയുന്നു.

Top