ഭ്രമയുഗം രണ്ട് സൂചനയോ? മറുപടിയുമായി രാഹുല്‍ സദാശിവന്‍

ഭ്രമയുഗമാണ് ഇപ്പോഴത്തെ സിനിമാ ചര്‍ച്ചകളിലെ പ്രധാനി. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടവും ഏറെ ചര്‍ച്ച ചെയപ്പെട്ട ന്നാണ്. ഭ്രമയുഗം രണ്ടിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുല്‍ സദാശിവന്‍. ഒറ്റച്ചിത്രം ആയിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നതെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവന്‍ എനര്‍ജിയും ആ സിനിമയ്ക്ക് വേണ്ടിയുള്ളത് നല്‍കിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവില്‍ പറയാനാകൂ എന്നും അഭിമുഖത്തില്‍ അവതാരകന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് രാഹുല്‍ സദാശിവന്‍ മറുപടി നല്‍കി.

മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം സിനിമയുടെ സംവിധാനം രാഹുല്‍ സദാശിവന്‍ നിര്‍വഹിച്ചപ്പോള്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥും ഉണ്ട്. ആഗോളതലത്തില്‍ റിലീസിന് ഭ്രമയുഗം ഏഴ് കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നും ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കിയിരുന്നു. ആഗോളതലത്തില്‍ ഭ്രമയുഗം 50 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്

ബ്ലാക്ക് ആന്‍ഡ് വൈറ്റിലായിട്ടാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്. എന്തായുലം ആഗോള ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കും എന്ന് കരുതുന്ന മമ്മൂട്ടിയുടെ ഭ്രമയുഗം ഒടിടിയില്‍ എവിടെയായിരിക്കും തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച ശേഷം എത്തുക എന്നതാണ് ഒരു അപ്‌ഡേറ്റ്. സോണി ലിവിലായിരിക്കും മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ ഒടിടി റിലീസ് ചെയുക. നിലവിലെ സാഹചര്യത്തില്‍ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക റിലീസായി നാല് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും എന്നുമാണ് ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ട്. തിയറ്ററില്‍ കാണേണ്ട ഒരു മലയാള സിനിമയാണ് ഭ്രമയുഗം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍.

Top