കൊറോണാ വൈറസ്; ഐക്യദാര്‍ഢ്യവും കൈകൊടുക്കലും, പിന്നാലെ പോപ്പിന് ‘അസുഖം’?

റോമില്‍ മറ്റ് പുരോഹിതന്‍മാര്‍ക്കൊപ്പം നടത്താനിരുന്ന കുര്‍ബാന റദ്ദാക്കി പോപ്പ് ഫ്രാന്‍സിസ്. ചെറിയ അസുഖം മൂലമാണ് പരിപാടി റദ്ദാക്കിയതെന്നാണ് വിശദീകരണം. എന്നാല്‍ രാവിലെയുള്ള പരിപാടിക്ക് ശേഷമുള്ള കാര്യപരിപാടികളില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ വക്താവ് വ്യക്തമാക്കി. അതേസമയം നഗരത്തിന് പുറത്തേക്ക് സഞ്ചരിക്കാതെ വത്തിക്കാനില്‍ തന്നെ തുടരാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

എന്ത് അസുഖമാണ് പോപ്പിന് ബാധിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ വത്തിക്കാന്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. കരിക്കുറിപ്പെരുന്നാള്‍ അനുബന്ധിച്ചുള്ള കുര്‍ബാനയില്‍ പോപ്പ് ചുമക്കുരയും, മൂക്ക് ചീറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന്റെ തലയില്‍ ചുംബിച്ചും, മുഖത്ത് തൊട്ടുമാണ് പോപ്പ് കൊറോണാവൈറസ് ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊറോണാ ബാധിതരുള്ള രാജ്യമായി ഇറ്റലി മാറിയ സമയത്താണ് പോപ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തെ നോര്‍ത്ത് പ്രദേശങ്ങളില്‍ യാത്രക്കാര്‍ക്ക് വിലക്കും, അടച്ചുപൂട്ടലും നേരിടുകയാണ്. യൂറോപ്പില്‍ വൈറസ് എത്തിച്ചേരാത്ത പ്രദേശങ്ങളിലേക്ക് പകര്‍ച്ചവ്യാധി എത്തിച്ചേരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റോമില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ അവസ്ഥ ഭേദമാകുകയും ചെയ്തു.

അര്‍ജന്റൈന്‍ പോപ്പ് ആരോഗ്യപരമായി ഇതുവരെ നല്ല അവസ്ഥയിലാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പോപ്പിനെ കാണാന്‍ 12,000 പേര്‍ മാത്രമാണ് എത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും മുഖാവരണം ധരിച്ചിരുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് കൈകൊടുക്കാനും, കുട്ടികളെ ചുംബിക്കാനും പോപ്പ് ഭയപ്പെട്ടില്ല.

Top