അനധികൃതമായി മദ്യ വില്‍പ്പന; അന്ധേരിയില്‍ പിടിച്ചെടുത്തത് രണ്ടു കോടി വില വരുന്ന 1800 കുപ്പികള്‍

liqour

മുംബൈ: അനധികൃതമായി വില്‍പ്പന നടത്തിയ 1800 മദ്യ കുപ്പികള്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്ധേരി, ഖാര്‍ എന്നിവിടങ്ങളിലെ കടയുടമകളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഏകദേശം രണ്ടു കോടി രൂപയോളം വില മരുന്ന മദ്യ കുപ്പികളാണ് എക്‌സൈസ് വിഭാഗം പിടിച്ചെടുത്തത്.

താനെ സ്വദേശികളായ പഞ്ച്‌ലാല്‍ (50), ബിപിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലായത്. സ്‌കോച്ച്, വിസ്‌കി തുടങ്ങിയവയ്ക്ക് നിരവധി ഉപഭോക്താക്കാളാണ് ഇവരെ സമീപിക്കുന്നത്. വില കൂടിയതും ബ്രാന്‍ഡഡുമായ മദ്യകുപ്പികളാണ് ഇവരുടെ കടയില്‍ നിന്നും കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.

ആദ്യം ഖാര്‍ മേഖലയിലെ പഞ്ച്‌ലാലിന്റെ കടയിലാണ് എക്‌സൈസ് പരിശോധനയ്ക്ക് എത്തിയത്. അവിടെ നിന്ന് 20 ബോട്ടിലുകളാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സുഹൃത്തായ ഷായുടെ കാര്യം പഞ്ച്‌ലാല്‍ പറഞ്ഞത്. ഷായുടെ കട അന്തേരിയിലാണെന്നും അയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ബിപിന്‍ ഷായെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.

ഷായുടെ കടയും റെയ്ഡ് ചെയ്തതോടെ 1800 കുപ്പി മദ്യമാണ് പരിശോധനയില്‍ ലഭ്യമായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ എക്‌സൈസ് വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.

Top