അനധികൃതമായി കയ്യേറിയ വനഭൂമികള്‍ തിരിച്ചുപിടിക്കും; എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി കയ്യേറിയ വനഭൂമികള്‍ തിരിച്ചുപിടിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. അതിരപ്പിള്ളി വിഷയത്തില്‍ എല്‍ഡിഎഫ് നയമായിരിക്കും നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി ആയാലും മറ്റേത് പദ്ധതിയായാലും പ്രാമുഖ്യം അനുസരിച്ചാണ് മുന്നോട്ടുപോകുക. സംസ്ഥാനത്തെ കയ്യേറിയ വനഭൂമി തിരിച്ച് പിടിക്കുക എന്ന തീരുമാനം എല്‍ഡിഎഫ് പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം ഒരു എല്‍ഡിഎഫ് പ്രതിനിധി എന്ന നിലയില്‍ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top