നിയമവിരുദ്ധ ഭാഗ്യക്കുറി ടിക്കറ്റ് വില്‍പന: 12 ഏജന്‍സികളെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍ ഒരുപോലെ വരുന്ന വിധത്തില്‍ നിയമവിരുദ്ധമായി വില്‍പന നടത്തിയ 12 ഏജന്‍സികളെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.അനുദാസ് എസ്., രാജേഷ്, മുരുകേഷ് തേവര്‍, ബാലന്‍ കെ., എ. കാജാഹുസൈന്‍, ആര്‍. വി. വിജീഷ്, റസാക്ക്, പി. മുരളി, സുരേഷ്ബാബു കെ. ജെ, അനീഷ് പൗലോസ് എന്നീ ഏജന്റുമാരുടെ ഏജന്‍സികളും മീനാക്ഷി ലോട്ടറി ഏജന്‍സിയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേരള ലോട്ടറീസ് (റെഗുലേഷന്‍) ഭേദഗതി നിയമം 2011, ചട്ടം 5 (5) പ്രകാരമാണ് നടപടി. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരത്തില്‍ വില്‍പന നടക്കുന്നതായുള്ള റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വകുപ്പില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

Top