അനധികൃതമായി മരം മുറിക്കല്‍; മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഷേത്തക്കല്‍ റിസര്‍വ് വനത്തില്‍ നിന്ന് അനധികൃതമായി മരം മുറിച്ച മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുന്‍ റാന്നി റെയ്ഞ്ച് ഓഫീസറും ഇപ്പോള്‍ തേക്കടി റെയ്ഞ്ച് ഓഫീസറുമായ ആര്‍ അധീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ ടി ലതീഷ്, പിജി ബാലമുരളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉത്തരവിറക്കിയത്. കരികുളം വനം പരിധിയിലെ 4.3444 ഹെക്ടര്‍ സ്ഥലത്ത് നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതിന് ശേഷം സ്വകാര്യ കമ്പനിക്ക് പാറഖനനത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 1960 ലെ കേരള സിവില്‍ സര്‍വീസ് ചട്ടത്തിലെ പത്താം ചട്ട പ്രകാരമാണ് നടപടി.

Top