അനധികൃത മദ്യ വില്‍പ്പന; ഒരാള്‍ പൊലീസ് പിടിയില്‍

മലപ്പുറം: ലോക്ക്ഡൗണ്‍ സമയത്ത് കൊള്ള ലാഭം ഉണ്ടാക്കുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് കടത്തികൊണ്ടുവന്ന് വീട്ടില്‍ അനധികൃത മദ്യ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. എടവണ്ണ സ്വദേശി കോക്കാടന്‍ അബ്ദുള്‍ ഗഫൂറാ(55)ണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡിന്റെയും പൊലീസിന്റെയും പിടിയിലായത്.

കര്‍ണ്ണാടകയില്‍ നിന്ന് പച്ചക്കറി വണ്ടിയില്‍ വിദേശമദ്യം കടത്തികൊണ്ടുവന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. കര്‍ണ്ണാടകയില്‍ ലിറ്ററിന് 300 രൂപ വിലയുള്ള മദ്യം 2500 മുതല്‍ 3000 രൂപക്കാണ് ഇവര്‍ വില്‍പ്പന നടത്തി വന്നത്.

ആവശ്യക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കാന്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍ അടുക്കളയിലും കിടപ്പുമുറിയിലും ഒളിപ്പിച്ച 15 മദ്യക്കുപ്പികര്‍ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top