ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ബൈക്കില്‍ ചാരായം കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷിനെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൊട്ടാരവളവിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒരു ലിറ്റര്‍ ചാരായമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് സുരേഷിനെ പാര്‍ട്ടി ചുമതലകളില്‍ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ അറിയിച്ചു.

Top