കൊച്ചിയില്‍ വാഷും വാറ്റുപകരണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വൈപ്പിന്‍: വാഷും വാറ്റുപകരണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസിന്റെയും ഐ.എന്‍ .ടി.യു.സി.യുടെയും വൈപ്പിന്‍ മണ്ഡലം സെക്രട്ടറി നിവിന്‍ കുഞ്ഞയ്പ് (31) ആണ് എക്‌സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

ഞാറയ്ക്കല്‍ പഞ്ചായത്ത് 16-ാം വാര്‍ഡിലെ വാടകവീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 115 ലിറ്റര്‍ വാഷും 30 ലിറ്റര്‍ വ്യാജ വൈനും ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു.

എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Top