രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ അനധികൃത കുടിയേറ്റക്കാരെ തുർക്കിയിൽ പിടികൂടി

അ​ങ്കാ​റ : തുർക്കിയിൽ വ്യക്തമായ രേഖകളില്ലാതെ രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ 35 കു​ടി​യേ​റ്റ​ക്കാ​രെ തു​ർ​ക്കി സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. 33 സി​റി​യ​ൻ പൗ​ര​ന്മാ​രും ര​ണ്ട് കാ​മ​റൂ​ൺ പൗ​ര​ന്മാ​രു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.

കടൽ മാർഗം ഗ്രീ​സി​ലേയ്​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു ഇവരുടെ ശ്രമം. എന്നാൽ ഗ്രീ​സി​ലേ​യ്ക്ക് ഇവരെ കടത്താൻ ശ്രമിച്ചയാൾ ഇ​വ​രെ തു​ർ​ക്കി​യി​ലെ ഡി​ക്കി​ലി ന​ഗ​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമല്ല.

Top