തൃശൂരില്‍ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 300 പവൻ സ്വർണ്ണം പിടികൂടി

തൃശൂര്‍: തൃശൂര്‍ പുതുക്കാട് നിന്നും രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 300 പവന്‍ സ്വര്‍ണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാല്‍ ആണ് പിടിയിലായത്. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു ആഭരണങ്ങള്‍.

പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ ആയിരുന്നു ശ്യാം ലാല്‍ യാത്ര ചെയ്തിരുന്നത്. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.

തൃശൂരിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് പോകുന്നതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

Top