തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മുപ്പതുകിലോ സ്വര്‍ണം പാഴ്‌സലില്‍ ഒളിപ്പിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്‍തോതില്‍ സ്വര്‍ണം കണ്ടെത്തി.പാഴ്‌സലില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം മുപ്പതുകിലോ സ്വര്‍ണം കണ്ടെത്തിയത്.

വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെയാണ് സ്വര്‍ണം പിടികൂടിയതായുള്ള വിവരം പുറത്തെത്തിയത്.രാജ്യത്ത് ആദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത്.

സ്വര്‍ണം ആര് ആര്‍ക്ക് അയച്ചു എന്ന കാര്യം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് വന്ന പാഴ്സലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Top