ഗോവയിൽ അനധികൃത നിർമാണം; നടൻ നാ​ഗാർജുനയ്ക്ക് നോട്ടീസ്

പനജി: ഗോവയിൽ അനധിക‍ൃത നിർമാണം നടത്തിയതിന് തെലങ്ക് സൂപ്പർതാരം നാ​ഗാർജുനയ്ക്ക് നോട്ടീസ്. വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതിനാണ് നടപടി. ഗോവ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മൻഡ്രോം പഞ്ചായത്ത് അധികൃതരാണ് നോട്ടീസ് അയച്ചത്.

പഞ്ചായത്തിന്റെ പരിധിക്കുള്ളിലെ വസ്തുവിൽ അനധികൃത നിർമാണം നടക്കുന്നുണ്ടെന്നും അത് നിർത്തിവയ്ക്കണമെന്നുമാണ് നോട്ടീസിലുള്ളത്. നിർമാണം നടത്താൻ പഞ്ചായത്തിനോടോ മറ്റ് അധികൃതരോടോ അനുമതി വാങ്ങിയിട്ടില്ലെന്നും പറയുന്നുണ്ട്. നിർമാണം ഉടൻ നിർത്തിയില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് മുന്നറിയിപ്പു നൽകി.

Top