അനധികൃത നിര്‍മാണം; കെ. എം ഷാജിക്ക് കോര്‍പ്പറേഷന്‍ നോട്ടീസ്

കോഴിക്കോട്: നഗരസഭ അനുവദിച്ചതിലേക്കാല്‍ കൂടുതല്‍ വിസ്തൃതിയില്‍ വീട് നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പറേഷന്‍ കെ.എം ഷാജി എം.എല്‍.എയ്ക്ക് നോട്ടീസ് നല്‍കി. എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെ.എം. ഷാജി എം.എല്‍.യുടെ മാലൂര്‍കുന്നിലെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദേശ പ്രകാരം അളന്നത്.

3200 ചതുരശ്രയടിക്കാണ് കോര്‍പറേഷനില്‍ നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. മൂന്നാം നിലയിലാണ് അധിക നിര്‍മാണം നടത്തിയതെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്.

Top