കോഴിക്കൂട്ടിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച വാഷ് പിടികൂടി; പ്രതി പിടിയില്‍

പരപ്പനങ്ങാടി: കോഴിക്കൂട്ടിനുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച ഇരുപത് ലിറ്റര്‍ വാഷ് പിടികൂടി. സംഭവത്തില്‍ പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തില്‍ ആട്ടീരില്‍വീട്ടില്‍ ഗിരീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മരത്തില്‍ നിര്‍മിച്ച കോഴിക്കൂടിന് താഴെ രഹസ്യ അറയിലാണ് ഇയാള്‍ വാഷ് സൂക്ഷിച്ചിരുന്നത്. വ്യാജചാരായം വന്‍തുകയ്ക്ക് കച്ചവടം നടത്താനായിരുന്നു പ്രതി വാഷ് ഉണ്ടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അബ്കാരി നിയമപ്രകാരം കേസ് എടുത്തശേഷം പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Top