അനധികൃത സ്വത്ത് സമ്പാദനം; ഡി കെ ശിവകുമാറിനെതിരെ കേസെടുത്ത് ലോകായുക്ത

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ കേസെടുത്ത് ലോകായുക്ത. 74.93 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസ് സിബിഐക്ക് വിട്ട ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കുകയും കേസ് ലോകായുക്തയെ ഏല്‍പ്പിക്കുകയുമായിരുന്നു.

തെറ്റായി ഒന്നും ചെയ്തിട്ടില്ല. തന്റെ കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞിരുന്നു. യെദ്യൂരപ്പ സര്‍ക്കാര്‍ സിബിഐക്ക് കേസ് കൈമാറാന്‍ ആവശ്യപ്പെടുന്നതില്‍ കഴമ്പില്ല. അതിനാലാണ് ആവശ്യം തള്ളി, സര്‍ക്കാര്‍ കേസ് ലോകായുക്തയ്ക്ക് കൈമാറിയതെന്നും ഡി കെ ശിവകുമാര്‍ വിശദീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത സിബിഐ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ലോകായുക്ത കേസെടുത്തത്. നിയമപരമായി കേസിനെ നേരിടുമെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു.

Top