കമന്റ് അതിരുകടന്നു; ഇല്യാന നല്‍കിയ മറുപടി വൈറല്‍

ചില സിനിമാ താരങ്ങള്‍ എപ്പോഴും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയരാകാറുണ്ട്. ഇതിന് ചുട്ട മറുപടിയും താരങ്ങള്‍ നല്‍കാറുണ്ട്. പഅത്തരത്തില്‍ അതിരുവിട്ട ചോദ്യത്തിന് നടി ഇലിയാന നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കാന്‍ സമയം കണ്ടെത്തുകയായിരുന്നു ഇലിയാന. അതിനിടെയാണ് ഒരു കമന്റെത്തിയത്. ”എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത്”? ഉടന്‍ താരം മറുപടി നല്‍കി. ”നിങ്ങളുടെ അമ്മ എന്താകും ഇതിനു മറുപടി പറയുക”? നിമിഷങ്ങള്‍ കൊണ്ടാണ് താരത്തിന്റെ മറുപടി വൈറലായത്.

View this post on Instagram

Where my pizza at? ? • ? @rohanshrestha

A post shared by Ileana D'Cruz (@ileana_official) on

കാമുകനും ലിവിങ് പാര്‍ട്ണറുമായ ആന്‍ഡ്രൂ നീബോണുമായി നടി വേര്‍പിരിഞ്ഞത് ഈ അടുത്തിടെയാണ്. ഓസ്‌ട്രേലിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആന്‍ഡ്ര്യൂ. ഇലിയാനയും ആന്‍ഡ്ര്യൂവും പ്രണയത്തിലാണെന്ന് വാര്‍ത്ത ബി ടൗണിലും പരസ്യമായിരുന്നു.

Top