കൂടെ കിടന്നാലും നിർമ്മാതാക്കൾ അഞ്ച് ദിവസം കഴിഞ്ഞാൽ അത് മറക്കുമെന്ന്

ileana d'cruz

കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടിമാര്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭാവിയുണ്ടാവില്ലെന്ന് തെന്നിന്ത്യന്‍ താര സുന്ദരി ഇല്യാന ഡിക്രൂസ്.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ലെന്ന് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന പറഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറച്ചിലുമായി ആരെങ്കിലും രംഗത്തെത്തിയാല്‍ അവര്‍ക്ക് പിന്നെ കരിയര്‍ ഉണ്ടാവില്ലെന്നത് സത്യമാണ്. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവിയ്ക്ക് ദോഷം വരുത്തുകയാണ് ബോളിവുഡിലെ ചില ശക്തര്‍ ചെയ്യുന്നതെന്നും നടി വെളിപ്പെടുത്തി.

ഒരിക്കല്‍ ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മാതാവ് മോശമായി പെരുമാറി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയത്. പലരും ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുമാണെന്നും ഇല്യാന അഭിപ്രായപ്പെടുന്നു.Related posts

Back to top