കഴിഞ്ഞ കുറച്ച് മാസങ്ങളായി പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലായിരുന്നുവെന്ന് വെളിപ്പെടുത്തി ഇലിയാന ഡിക്രൂസ്

വര്‍ക്കും പ്രിയപ്പെട്ട താരമാണ് ഇലിയാന ഡിക്രൂസ്. കഴിഞ്ഞ കുറച്ചു നാളുകളായി ചലച്ചിത്ര രംഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് താരം. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇലിയാന ഇക്കാര്യം പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇലിയാന തന്റെ ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തത്. കോ ഫീനിക്‌സ് ഡോളന്‍ എന്നാണ് ഇവരുടെ മകന്റെ പേര്. കുഞ്ഞ് ജനിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ താന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അനുഭവിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പ്രസവ ശേഷം 50 ശതമാനം സ്ത്രീകളിലും അനുഭവപ്പെടുന്ന വിഷാദ രോഗമാണിത്. എന്നാല്‍ ‘താന്‍ ഇതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരുപാട് കഷ്ട്ടപെട്ടു. പെട്ടന്നൊരു മോചനം എനിക്ക് അത്ര എളുപ്പമല്ലായിരുന്നു’ എന്നാണ് ഇലിയാന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

‘പ്രസവ ശേഷം ഉറക്കം നഷ്ട്ടപെട്ടു. പുതുതായി ഒന്നും ചെയ്യാതെ ആയി. കുടുംബം കുട്ടി എന്നത് മാത്രമായി ചിന്ത. മറ്റൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഗര്‍ഭകാലം ആസ്വദിച്ചിട്ടുണ്ട്. കുഞ്ഞിന്റെ ഒരോ ചലനവും സന്തോഷം നല്‍കിയിട്ടുണ്ടെന്നും’ ഇലിയാന പറഞ്ഞു.
ഇലിയാനയുടേതായി തിയേറ്ററുകളില്‍ ‘തേരാ ക്യാ ഹോഗാ ലവ്’ എന്ന ചിത്രമാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ബല്‍വീന്ദര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം എട്ടിന് തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ഫിലിംസാണ് നിര്‍മ്മിക്കുന്നത്.

Top