Ilayathalapathy Vijay’s Bairavaa Official Trailer

ളയ ദളപതി വിജയ് നായകനാകുന്ന പുതിയ തമിഴ് ചിത്രം ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിജയ് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

മികച്ച പ്രതികരണമാണ് ട്രെയിലര്‍ പുറത്തിറങ്ങി അല്‍പ്പ സമയത്തിനകം തന്നെ ലഭിച്ചു തുടങ്ങിയത്. ഭൈരവയുടെ ആദ്യ ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങിയപ്പോഴും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലേറെപേരാണ് ഇതുവരെ കണ്ടുകഴിഞ്ഞത്.

മലയാളത്തിലെ നിര്‍മ്മാതാവായ സുരേഷ് കുമാറിന്റേയും മുന്‍കാല നടി മേനകയുടേയും മകളായ കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

വിജയ്‌യെ നായകനാക്കി അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതനാണ് ഭൈരവയുടെയും സംവിധായകന്‍. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റൈ സംഗീത സംവിധായകന്‍.

ആറ്റ്‌ലിയുടെ തെറിക്ക് ശേഷം വിജയ് നായകനായെത്തുന്ന ചിത്രം കൂടിയാണ് ഭൈരവ. ചിത്രം ജനുവരി 14ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top