Ilayaraja songs do not sing : SP Balasubramaniam obeying laws

സംഗീത സദസ്സുകളില്‍ ഇളയരാജയുടെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്ന് എസ് പിബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇളയരാജ സംഗീതം നിര്‍വഹിച്ച ഗാനം അനുവാദം ഇല്ലാതെ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടി ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനുമെതിരെയുള്ള ഇളയരാജയുടെ വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് എസ്പിബി ഫേസ്ബുക്കില്‍ കുറിച്ചത്.

ചിത്രയും എസ് പിബിയും ഉള്‍പ്പെടെ ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ്.

പകര്‍പ്പാവകാശത്തിനെക്കുറിച്ച് ഞാന്‍ അധികം ബോധവാനായിരുന്നില്ലെന്നും എന്നാല്‍ നിയമം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും എസ് പിബി പോസ്റ്റില്‍ പറയുന്നു.

Top