ഇളയരാജയിലെ പുതിയ ഗാനം പുറത്ത് വിട്ടു; പാടിയത് ജയസൂര്യ

ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നടന്‍ ജയസൂര്യ ആലപിച്ച ‘കപ്പലണ്ടി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയാണ് പുറത്തിറങ്ങിയത്. സന്തോഷ് വര്‍മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് ആണ്.

മാധവ് രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക്, ഗോകുല്‍ സുരേഷ്, ഹരിശ്രീ അശോകന്‍, അനില്‍, അല്‍ഫി, സിജി, അരുണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സജിത്ത് കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്. രതീഷ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും

Top