അംഗീകാരങ്ങൾ നേടി ഇളയരാജ സിനിമയും പക്രുവും

ഹമ്മദാബാദ്: അഹമ്മദാബാദ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടറായി ഗിന്നസ് പക്രുവിനെ തിരഞ്ഞെടുത്തു. മാധവ രാംദാസ് സംവിധാനം ചെയ്ത ഇളയരാജയിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രുവിനു അവാർഡ് ലഭിച്ചത്.

ഒപ്പം ഇളയരാജയുടെ ബാക്ഗ്രൗണ്ട് സ്കോർ നിർവഹിച്ച രതീഷ് വേഗയും പശ്ചാത്തലസംഗീതത്തിന് അവാർഡ് സ്വന്തമാക്കി. കൂടാതെ സിനിമയ്ക്കുള്ള ഗോൾഡൻ കൈറ്റ് അവാർഡും ഇളയരാജ കരസ്ഥമാക്കിയിട്ടുണ്ട്.

Top