ഇന്ത്യന്‍ സൈനികന് ആശംസയുമായി ഇളയദളപതി: വൈറലായി ഫോണ്‍ സംഭാഷണം

തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി നടത്തിയ ഒരു ഫോണ്‍ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൂടല്ലൂര്‍ സ്വദേശി തമിള്‍സെല്‍വനെയാണ് വിജയ് ഫോണില്‍ വിളിച്ചത്. 17 വര്‍ഷമായി കരസേനയില്‍ ജോലി ചെയ്യുന്ന വിജയ്യുടെ കടുത്ത ആരാധകനാണ് തമിഴ്‌സെല്‍വന്‍

ജമ്മുവിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവധിയില്‍ പോയ സൈന്യകരെ ഇന്ത്യന്‍ സൈന്യം അടിയന്തിരമായി തിരിച്ച് വിളിച്ചിരുന്നു. തമിള്‍സെല്‍വം നാട്ടിലെത്തിയതിന്റെ അടുത്തദിവസം തന്നെ മടങ്ങേണ്ടി വന്നു. തിരികെയുളള യാത്രയിലാണ് സെല്‍വത്തിന് തന്റെ ഇഷ്ടതാരത്തിന്റെ അപ്രതീക്ഷിത ഫോണ്‍കോള്‍ വരുന്നത്.

അതിര്‍ത്തിയിലേയ്ക്ക് മടങ്ങുന്ന തമിള്‍സെല്‍വന്റെ കാര്യം വിജയ് അറിയുന്നത് തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ വഴിയാണ്. ജീവന്‍ പണയം വെച്ചും രാജ്യത്തെ സംരക്ഷിക്കാന്‍ പോകുന്ന ധീരജവാനെ അഭിനന്ദിക്കാനും ആശംസകള്‍ അറിയാക്കാനും വിജയ് തമിള്‍സെല്‍വനുമായി ഫോണില്‍ ബന്ധപ്പെട്ടുകയായിരുന്നു

സന്തോഷത്തോടെ പോയിവരാന്‍ ആശംസിക്കുന്ന വിജിയിയോട് തനിക്ക് നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് തമിള്‍സെല്‍വന്‍ പറഞ്ഞു. പോയിവരൂ തീര്‍ച്ചയായും നമുക്ക് നേരില്‍ കാണാമെന്നാണ് രാജ്യംകാക്കുന്ന പട്ടാളക്കാരനായ തന്റെ ആരാധകനോട് താരം പറഞ്ഞത്.

Top