വൈദ്യുതി തകരാര്‍;കന്യാകുമാരി- ബംഗളൂരൂ ഐലന്‍ഡ് എക്‌സ്പ്രസ് നിര്‍ത്തിയിട്ടു

കൊല്ലം: വൈദ്യുതി തകരാറിനെ തുടര്‍ന്ന് കന്യാകുമാരി- ബംഗളൂരൂ ഐലന്‍ഡ് എക്‌സ്പ്രസ് നിര്‍ത്തിയിട്ടു. കൊല്ലം ശാസ്താംകോട്ടയിലാണ് അരമണിക്കൂറില്‍ കൂടുതല്‍ നേരം ട്രെയിന്‍ നിര്‍ത്തിയിട്ടത്.

അതേസമയം, ഇത് മറ്റു ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Top