ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിഞ്ഞു

RUPEES

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിഞ്ഞു. അടിസ്ഥാന സൗകര്യവികസന-ധനകാര്യ കമ്പനിയായ ഐഎല്‍ ആന്‍ഡ് എഫ് എസിലെ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും ബാധിച്ചത്. 91,000 കോടി രൂപയുടെ കടബാധ്യതയിലാണ് കമ്പനി. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും, ബജാജ് ഫിനാന്‍സിന്റെയും ഗൃഹ് ഫിനാന്‍സിന്റെയും ഓഹരി വില അഞ്ചുശതമാനം ഇടിഞ്ഞു. ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് നാലു ശതമാനവും, ഈഡല്‍
വെയ്‌സ് ഫിനാഷ്യല്‍ സര്‍വ്വീസസസും ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സും മൂന്നു ശതമാനവും, റെപ്‌കോ ഹോം ഫിനാന്‍സ് നാലു ശതമാനവും, ജിഐസി ഹൗസിങ് ഫിനാന്‍സ് മൂന്നു ശതമാനവും പി എന്‍ ബി ഹൗസിങ് മൂന്നു ശതമാനവും ഇടിഞ്ഞു.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില വെള്ളിയാഴ്ച മുതല്‍ ഇടിയാന്‍ തുടങ്ങിയിരുന്നു. ഡിഎച്ച്എഫ്എലിന്റെ കമേഴ്‌സ്യല്‍ പേപ്പര്‍ ദിദ്വീയ വിപണി വഴി ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് വന്‍തോതില്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതായിരുന്നു കാരണം. ഇതേതുടര്‍ന്ന് ഡിഎച്ച്എഫ്എലിന്റെ ഓഹരി വില 40 ശതമാനമിടിഞ്ഞു. കമ്പനിയുടെ വിശദീകരണം പുറത്തുവന്നതിനെ തുടര്‍ന്ന് ഓഹരി വില 25 ശതമാനം തിരിച്ചു കയറുകയും ചെയ്തു.

Top