അപ്പാനി ശരത് ചിത്രം ഇക്കയുടെ ശകടം : ആദ്യ ഗാനം പുറത്തിറങ്ങി

മ്മൂട്ടിയുടെ ആരാധകന്റെ കഥ പറയുന്ന ചിത്രം ഇക്കയുടെ ശകടത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രിന്‍സ് അവറാച്ചന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇക്കയുടെ ശകടം’. ‘നോക്കി നിക്കണ നേരം’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ അപ്പാനി ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. ഒരു ടാക്സി ഡ്രൈവറായാണ് അപ്പാനി ശരത്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ജിബ്രൂട്ടന്‍ ഗോകുലന്‍ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ നിരവധി പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗാനം റിലീസ് ചെയ്യാന്‍ ഉള്ള അവസരം ഇത്തവണ തിരഞ്ഞെടുക്കപ്പെടുന്ന 100 മമ്മൂട്ടി ആരാധകര്‍ക്ക് നല്‍കിയിരുന്നു.

Top