IIT, Mumbai chooses khadi as their Convocation robe

മുംബൈ: ബോംബെ ഐ.ഐ.ടി.യിലെ ബിരുദദാന ചടങ്ങുകളില്‍ ഇനി ഖാദി ധരിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ദേശീയ അടയാളമായ ഖാദിയിലൂടെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഐ.ഐ.ടി. ഡയറക്ടര്‍ ദേവാങ് ഖഖാര്‍ പറഞ്ഞു.

ബിരുദദാന ചടങ്ങിനായി ഖാദിയില്‍ തുന്നിയ 3500 ഓളം അംഗവസ്ത്രങ്ങളാണ് ബോംബെ ഐ.ഐ.ടി. ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ അവരുടെ വസ്ത്രത്തിന് മുകളില്‍ ഇവ കൂടി ധരിക്കണം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രവ്യവസായത്തിന്റെ പുനരുദ്ധാരണ പ്രചാരണപരിപാടികള്‍ സജീവമാണ്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങളോട് ഖാദി ഉപയോഗം വര്‍ധിപ്പിക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗുജറാത്ത് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലും ബിരുദദാന ചടങ്ങുകളില്‍ വിദ്യാര്‍ഥികള്‍ ഖാദി ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

Top