രഹസ്യ ക്യാമറയിലൂടെ ചിത്രം പകര്‍ത്തി; മദ്രാസ് ഐഐടിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് അറസ്റ്റില്‍

ചെന്നൈ: മദ്രാസ് ഐഐടിയിലെ റിസര്‍ച്ച് അസിസ്റ്റന്റ് അറസ്റ്റില്‍. രഹസ്യ ക്യാമറ ശുചിമുറിയില്‍ സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ചിത്രീകരിച്ചതിനാണ് അറസ്റ്റ്.

എയറോസ്‌പേസ് വിഭാഗം റിസര്‍ച്ച് അസിസ്റ്റന്റ് ശുഭം ബാനര്‍ജിയാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കോട്ടൂര്‍പുരം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. പെണ്‍കുട്ടി തന്നെയാണ് ഇയാളുടെ മുറി പുറത്ത് നിന്ന് പൂട്ടി പിടികൂടിയത്.

Top