ഫാത്തിമയുടെ മരണം; മദ്രാസ് ഐഐടിയ്ക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധം

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ ഐഐടിയ്ക്ക് മുന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധം. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി വൈകുന്നതിനെതിരെയാണ് പ്രതിഷേധം.

മദ്രാസ് ഐഐടിക്ക് മുന്നിലെ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് മാറ്റി.

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.

Top