ഇന്ത്യയുടെ ആദ്യ മൈക്രോസോഫ്റ്റ് പ്രൊസസ്സര്‍ വികസിപ്പിച്ച് ഐഐടി മദ്രാസ്

ചെന്നൈ: മൊബൈലുകളിലും മറ്റും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഇന്ത്യയുടെ ആദ്യത്തെ മൈക്രോപ്രൊസസര്‍ വികസിപ്പിച്ച് മദ്രാസ് ഐഐടി. ശക്തിയെന്നാണ് ഇതിന് പേരു നല്‍കിയിരിക്കുന്നത്.

വയര്‍ലെസ് സംവിധാനങ്ങളില്‍ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് ഇത് പ്രവര്‍ത്തിപ്പിക്കാം. പ്രതിരോധ വാര്‍ത്താവിനിമയ മേഖലകളില്‍ പുറത്തു നിന്നും മൈക്രോപ്രോസസ്സറുകള്‍ ഇറക്കുമതി ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ് ശക്തിയെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു.

ഐഎസ്ആര്‍ഒയിലും എസ്സിഎല്ലിലുമായിട്ടാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിനാല്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്ന പ്രത്യേകതയും ശക്തിയ്ക്കുണ്ട്. ട്രോജന്‍സിനെയടക്കം പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ സംവിധാനം.

പ്രതിരോധം, ന്യൂക്ലിയര്‍ പവ്വര്‍ ഇന്‍സ്റ്റലേഷന്‍സ്, സര്‍ക്കാര്‍ സേവന മേഖലകള്‍ തുടങ്ങിയവയിലെല്ലാം ശക്തി വലിയ തരത്തില്‍ ഗുണം ചെയ്യും. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണ് ഗവേഷണത്തിനാവശ്യമായ പണം നല്‍കിയത്.

ജൂലൈയില്‍ ശക്തി പദ്ധതിയുടെ കീഴില്‍ത്തന്നെ 300 ചിപ്പുകള്‍ ഉണ്ടാക്കിയിരുന്നു. റൈസ്‌ക്രീക്ക് എന്നാണ് അതിന് പേരിട്ടിരുന്നത്. ലിനക്‌സില്‍ ഇത് ഉപയോഗിക്കുന്നുണ്ട്.

Top