IIT fee

ന്യൂഡല്‍ഹി: രാജ്യത്തെ ഐ.ഐ.ടി.കളിലെ ഫീസ് കുത്തനെ കൂട്ടി. 90,000 രൂപ ആയിരുന്നത് രണ്ട് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. അടുത്ത അധ്യയന വര്‍ഷംമുതല്‍ പുതുക്കിയ ഫീസ് നല്‍കേണ്ടിവരും. ഫീസ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി അംഗീകരിച്ചു. ഫീസ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഐ.ഐ.ടി പാനല്‍ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു. ഐ.ഐ.ടി കൗണ്‍സില്‍ ഫീസ് മൂന്നു ലക്ഷമാക്കണമെന്നാണ് ശുപാര്‍ശ നല്‍കിയിരുന്നത്.

വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ള പട്ടികജാതി, പട്ടികവര്‍ഗ, ദളിത് കുടുംബങ്ങളിലെയും അംഗപരിമിതര്‍ക്കും ഫീസില്‍ പൂര്‍ണ ഇളവ് അനുവദിക്കും. അഞ്ച് ലക്ഷത്തില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 66 ശതമാനം ഫീസ് ഇളവ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top